banner

ശൈലജ ടീച്ചറുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം!, കോൺഗ്രസ്‌ പ്രവർത്തകനെതിരെ കേസെടുത്ത് പോലീസ്, മാനം ഇകഴ്ത്തിയതായി എഫ്.ഐ.ആർ പരാമർശം

Published from Blogger Prime Android App
ശൈലജ ടീച്ചറുടെ ചിത്രം മോർഫ് ചെയ്ത പരാതിയിൽ കോഴിക്കോട് നടുവണ്ണൂർ സ്വദേശി മിൻഹാജിനെതിരെ കേസെടുത്ത് പൊലീസ്. സംഭവത്തിൽ മട്ടന്നൂർ പൊലീസാണ് കേസ് എടുത്തത്. മുഖ്യമന്ത്രിയുടെയും കെ കെ ശൈലജ ടീച്ചറുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിനാണ് കേസ്. മിൻഹാജ് കെ എം പാലോളി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഫോട്ടോ പ്രചരിപ്പിച്ചത്.

പത്ത് ദിവസം മുമ്പാണ് അശ്ലീല പോസ്റ്റിനെതിരെ ശൈലജ പൊലീസിൽ പരാതി നൽകിയത്. ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് മാനം ഇകഴ്ത്തി കാണിച്ചുവെന്നാണ് എഫ് ഐ ആറിലെ പരാമർശം. ഇയാൾക്കെതിരെ കലാപാഹ്വാനം നടത്തിയതിനുളള വകുപ്പുകളും ചേർത്തിട്ടുണ്ട്.

Post a Comment

0 Comments