
മട്ടാഞ്ചേരി : ടെറസിൽ കളിക്കുന്നതിനിടെ മൂന്നാംനിലയിൽ നിന്ന് താഴേയ്ക്ക് വീണ രണ്ടു കുട്ടികളിൽ ഒരാൾ മരിച്ചു. മട്ടാഞ്ചേരി ഗേലാസേഠ് പറമ്പിൽ ഷക്കീറിന്റെയും സുമിനിയുടെയും മകൾ നിഖിത (13) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.
ബന്ധു കൂടിയായ നാല് വയസ്സുകാരിക്കൊപ്പം കളിക്കുന്നതിന് ഇടയിലായിരുന്നു അപകടം ഉണ്ടായത്. ചെറിയ കുട്ടി പെട്ടെന്ന് നിഖിതയെ കെട്ടിപ്പിടിച്ചതോടെ രണ്ടുപേരും മറിഞ്ഞ് താഴേക്ക് വീണു. വീഴ്ചയിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ നിഖിതയെ ഉടനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
0 Comments