
സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ പേര് മാറ്റാൻ സർക്കാർ നിർദേശം. അക്ബർ സീത എന്നീ സിംഹങ്ങളുടെ പേരാണ് വിവാദങ്ങളെ തുടർന്ന് തിരുത്താൻ സർക്കാർ സഫാരി പാർക്ക് അധികൃതരോട് നിർദേശിച്ചിരിക്കുന്നത്. ഇനി മുതൽ അക്ബർ സിംഹത്തെ ‘സുരാജ്’ എന്നും സീത സിംഹത്തെ ‘തനായ’ എന്നുമാണ് രേഖകളിൽ വിശേഷിപ്പിക്കേണ്ടതെന്നും നിദേശം ഉണ്ട്.
സർക്കാർ ഉത്തരവിനെ തുടർന്ന് മൃഗശാല അധികൃതർ ഇരു സിംഹങ്ങളുടെയും പേര് എല്ലാ രേഖകളിലും തിരുത്തിയിട്ടുണ്ട്. സിംഹങ്ങളുടെ ഭാവിയിലെ എല്ലാ കാര്യങ്ങൾക്കും ഇനി ഈ പേര് തന്നെയായിരിക്കും ഉപയോഗിക്കുക എന്നും മൃഗശാല അധികൃതർ അറിയിച്ചിട്ടുണ്ട്
0 Comments