banner

കൊല്ലത്ത് വോട്ടിംഗ് ചൂടിനൊപ്പം പോൾ ചെയ്ത് താപനിലയും!, ജില്ലയിൽ ചൂട് 40 ഡിഗ്രിയിലെത്തി, ചൂടിനിടെ ആകെ 19 ശതമാനം കടന്ന് പോളിംഗ്

Published from Blogger Prime Android App
കൊല്ലം :
കൊല്ലത്ത് തെരഞ്ഞെടുപ്പ് വോട്ടിംഗ് ചൂടിനൊപ്പം അന്തരീക്ഷ താപനില 40 ഡിഗ്രിയിലെത്തി. പാലക്കാട്, കൊല്ലം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസർ​ഗോഡ്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു. യെല്ലോ അലേർട്ട് ആണ് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്നത്. സാധാരണയെക്കാൾ 2 മുതൽ 4 വരെ ഡി​ഗ്രി സെൽഷ്യസ് വരെ ജില്ലകളിൽ താപനില ഉയരുമെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്ന റിപ്പോർട്ട്.

ഇതോടൊപ്പം കൊല്ലത്തെ തിരഞ്ഞെടുപ്പ് ചൂടും വർദ്ധിച്ചു തന്നെയാണ്. രാവിലെ 7 മണി മുതൽ ആരംഭിച്ച പോളിംഗ് പത്തു മണി കഴിയുമ്പോഴേക്കും 19.55% ത്തോളം രേഖപ്പെടുത്തിയെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. കൊല്ലം ജില്ലയിൽ ആകെ 1326648 ലക്ഷം വോട്ടർമാർ ആണുള്ളത്. ഇതിൽ 631625 ലക്ഷം പുരുഷ വോട്ടർമാരും 695004 ലക്ഷം സ്ത്രീ വോട്ടർമാരും ഉണ്ട്. ഒപ്പം 19 ട്രാൻസ്ജെൻഡർ വോട്ടർമാരും മണ്ഡലത്തിലുണ്ട്. കൊല്ലത്തുനിന്ന് കഴിഞ്ഞ രണ്ടുതവണ നേടിയ അത്യുജ്ജല വിജയത്തിൻറെ കരുത്തിലാണ് യുഡിഎഫ് ചേരിയിൽ നിന്ന് എൻ.കെ പ്രേമചന്ദ്രൻ, എൽഡിഎഫ് ചേരിയിൽ നിന്ന് നിലവിൽ കൊല്ലം മണ്ഡലം എംഎൽഎയും സിനിമാതാരവുമായ എം. മുകേഷ്, എൻഡിഎ ചേരിയിൽ നിന്ന്  സിനിമാതാരവും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ തുടങ്ങിയവരാണ് കൊല്ലം ലോക്സഭാ മണ്ഡലത്തിൽ ജനവിധി തേടുന്നത്.

അതേസമയം, കേരളത്തിൽ ആകെ 20.50 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

Post a Comment

0 Comments