എല്ലാവരും വോട്ടവകാശം രേഖപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് കൊല്ലം പാർലമെൻ്റ് എൽ.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുകയാണ്. കഴിഞ്ഞ 56 ദിവസ്സങ്ങളിലായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും എല്‍ഡിഎഫ് പ്രവര്‍ത്തകരും വോട്ടര്‍മാരെ നേരില്‍കാണുന്നതിനുള്ള പ്രവര്‍ത്തനത്തിലായിരുന്നു. മൂന്ന് ഘട്ടങ്ങളായി നടന്ന സ്വീകരണ പരിപാടി വന്‍ ജനപങ്കാളിത്തത്തോടെയാണ് നടന്നത്. എല്‍ഡിഎഫ് നേതാക്കളായ സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ, മുഖ്യമന്ത്രി പിണറായി വിജയന്‍, എം.വി.ഗോവിന്ദന്‍, വൃന്ദാകാരാട്ട്, ബിനോയ് വിശ്വം, എം.എ.ബേബി, തപന്‍സെന്‍, സുഭാഷിണി അലി, മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, ജെ.ചിഞ്ചുറാണി, കെ.ബി.ഗണേഷ് കുമാര്‍ എന്നിവര്‍ പ്രചരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായതായും. പി.സി.ചാക്കോയടക്കമുള്ള ഘടകക്ഷി നേതാക്കളും വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചതായും ഇടതുപക്ഷ ജനാധിപത്യ മുന്നണി
കൊല്ലം പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.കെ.രാജു സെക്രട്ടറി കെ.വരദരാജന്‍ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
യുഡിഎഫും, ബിജെപിയും പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. തികഞ്ഞ സംയമനം പാലിച്ചും ജനാധിപത്യബോധം ഉയര്‍ത്തിപ്പിടിച്ചും പ്രവര്‍ത്തിക്കാനാകണം. ഇല്ലാക്കഥകള്‍ മെനയുന്നതില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മുന്‍പന്തിയിലാണ്. സൗകര്യം കിട്ടിയാല്‍ ഇലക്ട്രല്‍ ബോണ്ട് വീണ്ടും നടപ്പാക്കുമെന്ന് പറയുന്നവരെയും, അത് പറഞ്ഞ വ്യക്തി ഭാവി പ്രധാനമന്ത്രിയാകണമെന്നും പറയുന്നവരെ നാം തിരിച്ചറിയണം.
26ന് രാവിലെ തന്നെ പോളിംഗ് ബൂത്തിലെത്തി എല്ലാവരും വോട്ടവകാശം രേഖപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി എം.മുകേഷിന് അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കി.
%20-%20Copy%20(49).jpg)
0 Comments