banner

കൊല്ലത്ത് ജീവിച്ചിരിക്കുന്നയാൾ മരിച്ചതായി രേഖപ്പെടുത്തി വോട്ടർ ലിസ്റ്റിൽ നിന്നും പേര് ഒഴിവാക്കിയതായി പരാതി

Published from Blogger Prime Android App
കൊല്ലം
:  പോരുവഴിയിൽ ജീവിച്ചിരിക്കുന്നയാൾ മരിച്ചതായി രേഖപ്പെടുത്തി വോട്ടർ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയതായി പരാതി. വിരമിച്ച സ്കൂൾ അദ്ധ്യാപകനായ പോരുവഴി സ്വദേശി ടി.കെ ഹനീഫ എന്നയാളുടെ വോട്ടാണ് മരിച്ചതായി രേഖപ്പെടുത്തി വോട്ടർ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടത്.

ഉദ്യോഗസ്ഥർ വീട്ടിൽ വോട്ടിംഗ് സ്ലിപ്പ് നൽകാനെത്തിയതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ബി.എൽ.ഒ-യോട് വിവരം പറയുകയും ഇദ്ദേഹം പരിശോധിക്കുകയുമായിരുന്നു. തുടർന്നാണ് ബി.എൽ.ഒ മേൽഘടകത്തിലേക്ക് ഈ വ്യക്തി മരിച്ചതായി റിപ്പോർട്ട് സമർപ്പിച്ച വിവരം അറിയുന്നത്.

സംഭവം അറിഞ്ഞെത്തിയ സിപിഎം പ്രവർത്തകർ സംബന്ധിച്ച പരാതി കളക്ടർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കൈമാറി. വിഷയത്തിൽ അടിയന്തരമായ നടപടി ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഹനീഫ പ്രതികരിച്ചു.

Post a Comment

0 Comments