banner

രാത്രി 9 മണിക്ക് ശേഷം മദ്യം ആവശ്യപ്പെട്ടു!, നൽകാതിരുന്ന ബെവ്കോ ജീവനക്കാരന്റെ കാർ തല്ലിത്തകർത്തു, ഹെൽമെൻ്റ് ധരിച്ചയാളെ തിരഞ്ഞ് പോലീസ്

Published from Blogger Prime Android App
സ്വന്തം ലേഖകൻ
കോട്ടയം : ഉഴവൂരിൽ പ്രവർത്തന സമയം കഴിഞ്ഞ് മദ്യം നൽകാത്തതിനെ തുടർന്ന് വാങ്ങാൻ എത്തിയ ആൾ ബിവറേജസ് കോർപറേഷൻ ബെവ്കോ ജീവനക്കാരന്‍റെ കാര്‍ തല്ലിപ്പൊളിച്ചു. കോട്ടയം ഉഴവൂരാണ് സംഭവം. തിങ്കളാഴ്ച രാത്രി 9 മണിക്ക് ശേഷം മദ്യം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് അക്രമി ബെവ്കോ ജീവനക്കാരന്‍റെ കാര്‍ തല്ലിപ്പൊളിച്ചത്.

ഉഴവൂര്‍ ബെവ്കോ ഔട്ട്​ലെറ്റ് ഷോപ് ഇന്‍ ചാര്‍ജ് കൃഷ്ണകുമാറിന്‍റെ കാറാണ് നശിപ്പിച്ചത്. കോട്ടയം അയര്‍ക്കുന്നം സ്വദേശിയാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.ഇയാൾ സംഭവ സമയത്ത് ഹെല്‍മെറ്റ് ധരിച്ചിരുന്നു. സംഭവത്തില്‍ കുറവിലങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments