
സ്വന്തം ലേഖകൻ
പാലക്കാട് : രാഹുൽഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി പി.വി. അൻവർ എം.എൽ.എ.
പേരിനൊപ്പമുള്ള ഗാന്ധി ഒഴിവാക്കി രാഹുൽ എന്നുമാത്രമേ വിളിക്കാനാവൂവെന്നായിരുന്നു പരാമർശം.
പാലക്കാട് എടത്തനാട്ടുകരയിൽ നടന്ന എൽഡിഎഫ് പ്രചാരണയോഗത്തിലാണ് അൻവർ ഇത്തരത്തിൽ അപഹാസ പ്രസംഗം നടത്തിയത്.
അൻവറിൻ്റെ പ്രസംഗത്തിലെ ഭാഗം ഇങ്ങനെ..’ഗാന്ധിയെന്ന പേര് പോലും കൂട്ടിച്ചേർത്ത് പറയാൻ അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽഗാന്ധി മാറി.
ഞാനല്ല പറഞ്ഞത്, ഇന്ത്യയിലെ ഭക്ഷണം കഴിക്കുന്ന സകല മനുഷ്യരും കഴിഞ്ഞ രണ്ടു ദിവസമായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്താ സ്‌ഥിതി, നെഹ്റു കുടുംബത്തിൽ ഇങ്ങനെയൊരു മനുഷ്യൻ ഉണ്ടാകുമോ? നെഹ്റു കുടുംബത്തിന്റെ ജനിറ്റിക്‌സിൽ ജനിച്ച ഒരാൾക്ക് അങ്ങനെ പറയാൻ കഴിയുമോ? എനിക്ക് അക്കാര്യത്തിൽ നല്ല സംശയമുണ്ട്.
രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. അക്കാര്യത്തിൽ യാതൊരു തർക്കവുമില്ല. ആ ജവഹർലാൽ നെഹ്റുവിന്റെ പേരക്കുട്ടിയായി വളരാനുള്ള ഒരു അർഹതയും രാഹുലിനില്ല.
രാഹുൽ ഗാന്ധി മോഡിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ട സ്ഥിതിയിൽ കാര്യങ്ങൾ എത്തിയിരിക്കുകയാണ് അൻവർ പ്രസംഗത്തിൽ പറഞ്ഞു.
0 Comments