banner

കൊല്ലത്ത് എട്ടാം ക്ലാസുകാരിയെ പീഡനത്തിനിരയാക്കി!, യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്, കേസ് രഹസ്യമൊഴിയെ തുടർന്ന്

Published from Blogger Prime Android App
കൊല്ലം :
അഞ്ചലിൽ എട്ടാം ക്ലാസുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവ് പോലീസ് പിടിയിൽ. അഞ്ചൽ ഇടമുളയ്ക്കൽ പനച്ചിവിള വീട്ടിൽ നസീമ മൻസിലിൽ അമീർ ഖാൻ(21) ആണ് പോലീസ് പിടിയിലായത്. വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചതായാണ് പോലീസ് എടുത്തിരിക്കുന്ന കേസ്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ കോടതി റിമാൻ്റ് ചെയ്തു.

പോലീസ് പറയുന്നതിങ്ങനെ...
പെൺകുട്ടിയുടെ അമിത മൊബൈൽ ഫോൺ ഉപയോഗം പിതാവ് എതിർത്തിരുന്നു .  പിതാവ് തന്നെ എതിർക്കുന്ന  വിവരം അടുത്ത കൂട്ടുകരിയോട് പെൺകുട്ടി പറഞ്ഞിരുന്നു . സുഹൃത്തിന്റെ നിർദേശം അനുസരിച്ച്  പെൺകുട്ടി  ചൈൽഡ് ലൈനെ പെൺകുട്ടി വിവരം അറിയിച്ചു.
ഇത് പ്രകാരം പെൺകുട്ടിയെ ചൈൽഡ് ലൈൻ അധികൃതർ വീട്ടിൽ എത്തി  പെൺകുട്ടിയെ കൂട്ടികൊണ്ട് പോയി കൗൺസിലിംഗ് നടത്തി. ഈ കൗൺസിലിംഗിലൂടെയാണ് പീഡന വിവരം പുറത്ത് അറിയുന്നത്.
വീട്ടിൽ പലതവണ അതിക്രമിച്ചു കടന്ന് യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചു. എന്ന്  പെൺകുട്ടി മൊഴി നൽകി 
ചൈൽഡ് ലൈൻ അധികൃതർ വിവരം അഞ്ചൽ പൊലീസിന് കൈമാറി അഞ്ചൽ സർക്കിൾ ഇൻസ്‌പെക്ടർ സാബുവിന്റെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ്  അതിജീവിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Post a Comment

0 Comments