
കൊല്ലം : കടയ്ക്കലിൽ യുവതിയെയും മകളെയും ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കടയ്ക്കൽ ഇളംപഴന്നൂർ പി വി ഹൗസിൽ സിറാജ് (35) ആണ് അറസ്റ്റിലായത്. മുൻ വൈരാഗ്യത്തിന്റെ പേരിൽ വഴിയിലൂടെ നടന്നുവന്ന യുവതിയെയും മകളെയും തടഞ്ഞുനിർത്തി മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തു.
തുടർന്ന് യുംവതിയും മകളും ചേർന്ന് കടയ്ക്കൽ പോലീസിൽ പരാതി നൽകുകയും പിന്നാലെ കടയ്ക്കൽ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സിറാജിനെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
0 Comments