
കൊല്ലം : കൊല്ലത്ത് കാട്ടിനുള്ളിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. കുളത്തൂപ്പുഴ നെടുവണ്ണൂർ കടവ് ഭാഗത്തെ കാട്ടിനുള്ളിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. എർത്ത് ഡാമിന് സമീപത്തെ വനത്തിനുള്ളിലാണ് മാസങ്ങൾ പഴക്കമുള്ള മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തിയത്. പുരുഷൻ്റേതാകാമെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് വിദഗ്‌ധർ പരിശോധന നടത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ
0 Comments