banner

ഈ സീസണിൻ്റെ അവസാന പാദത്തോടെ അത് സംഭവിക്കും!, ഇന്റർ മിലാൻ വിടാനൊരുങ്ങി ചിലിയൻ താരം അലക്സിസ് സാഞ്ചസ്, ഫ്രീ ഏജൻ്റായി പുറത്തേക്ക്

Published from Blogger Prime Android App
ഈ സീസണിൻ്റെ അവസാന പാദത്തോടെ ഇന്റർ മിലാൻ വിടാനൊരുങ്ങി ചിലി ഇൻ്റർനാഷണൽ അലക്സിസ് സാഞ്ചസ്. അടുത്ത മാസത്തോടെ അവസാനിക്കുന്ന കരാർ ഇതുവരെയും പുതുക്കിയിരുന്നില്ല. ഇതോടെ താരം ഫ്രീ ഏജന്റായാകും ക്ലബ് വിടുക. 2021-22 സീസണിൻ്റെ അവസാനത്തിൽ ഇൻ്റർ വിട്ട് മാർസെയിലിലേക്ക് പോയ സാഞ്ചസ്, 2024 വരെ കരാർ ഒപ്പിട്ട് ഫ്രീ ട്രാൻസ്ഫറിലൂടെയാണ് വീണ്ടും ഇന്റർ മിലാനിൽ ചേക്കേറിയത്.  

സാഞ്ചസ് ഇന്റർ മിലാനൊപ്പം ലീഗ് കിരീടം നേടുകയും ചെയ്തു. ഈ സീസണിൽ 20ൽ അധികം മത്സരങ്ങൾ സാഞ്ചസ് ഇന്ററിനായി കളിച്ചിരുന്നു. ആദ്യ സ്പെല്ലിൽ ഇന്ററിനൊപ്പം സീരി എ കിരീടം ഉൾപ്പെടെ മൂന്ന് കിരീടങ്ങൾ നേടുകയും ചെയ്തിട്ടുള്ള സാഞ്ചസ് മുമ്പ് ആഴ്സണൽ, ബാഴ്സലോണ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ മുൻനിര ക്ലബുകൾക്കായെല്ലാം ജേഴ്സി അണിഞ്ഞിട്ടുണ്ട്. ഇന്റർ മിലാനായി നേരത്തെ മൂന്ന് വർഷത്തിനിടയിൽ നൂറോളം മത്സരങ്ങൾ സാഞ്ചസ് കളിച്ചിരുന്നു. 

Post a Comment

0 Comments