banner

തൊട്ടുപോയാൽ അഴിമതിയുടെ കൊട്ടാരം മൊത്തം കത്തും!, ഇപിയെ തൊട്ടാല്‍ പിണറായി വിജയൻ അടക്കം അകത്തു പോകുമെന്ന് കെ.സുധാകരന്‍

Published from Blogger Prime Android App
കണ്ണൂര്‍ : ബിജെപിയില്‍ ചേരാന്‍ നീക്കം നടത്തിയെന്ന ആരോപണമുയര്‍ന്നിട്ടും ഇപി ജയരാജനെതിരെ സിപിഎം നടപടി എടുക്കാത്തതില്‍ പരിഹാസവുമായി കെ.സുധാകരന്‍ രംഗത്ത്. ഇപിയെ തൊട്ടാല്‍ അഴിമതിയുടെ കൊട്ടാരം മൊത്തം കത്തും. നടപടി എടുക്കില്ലെന്ന് തുടക്കത്തിലേ ഉറപ്പായിരുന്നു. സെഞ്ച്വറി അടിച്ച ക്രിക്കറ്റ് പ്ലേയർ പോയതു പോലെയാണ് ഇന്നലെ ഇപി എകെജി സെന്‍ററില്‍ നിന്ന് മടങ്ങി പോയത്.

ഇപിയെ തൊട്ടാല്‍ പിണറായി വിജയൻ അടക്കം അകത്തു പോകും. കൊള്ളയടിച്ചതും പോരാ അതിനെതിരെ പറഞ്ഞവർക്കെതിരെ നടപടിയെടുക്കണം എന്നാണ് പാർട്ടി ഓഫീസില്‍ നിന്ന് കൊടുത്ത ഉപദേശം.

പിണറായിയെ രക്ഷിക്കാൻ അല്ലെങ്കില്‍ പിന്നെ എന്തിനാണ് ജയരാജൻ ഇത് മറച്ചു വെക്കേണ്ട കാര്യമെന്ന് അദ്ദേഹം ചോദിച്ചു. പാർട്ടിയിലെ അച്ചടക്കനടപടി ഒരാള്‍ക്ക് ബാധകം, ഒരാള്‍ക്ക് ബാധകമല്ല. ഇത്തരത്തിലുള്ള ഒരു പാർട്ടിയെ ആര് അംഗീകരിക്കും ആര് ബഹുമാനിക്കും. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു .

Post a Comment

0 Comments