banner

എന്തൊരു നശിച്ച നാറ്റം!, അഞ്ചാലുംമൂട് നാറുന്ന സംഭവത്തിൽ പ്രതി കോർപ്പറേഷനോ?, വിദ്യാർഥികളെ കുറിച്ച് പോലും ചിന്തയില്ലാത്ത അധികൃതർ

Published from Blogger Prime Android App

അഞ്ചാലുംമൂട് : അഞ്ചാലുംമൂട് കോർപ്പറേഷൻ മൈതാനത്ത് സാമൂഹിക വിരുദ്ധർ മലമൂത്ര വി​സർജ്ജനം നടത്തുന്നത് പതി​വായതോടെ പ്രദേശത്ത് അസഹ്യമായ ദുർഗന്ധം. കോർപ്പറേഷൻ മൈതാനത്തിന് സമാനമായി അഞ്ചാലുംമൂട്ടിലെ ബിവറേജസ് ഔട്ട്ലെറ്റിന് സമീപവും ഇത്തരക്കാർ മലമൂത്ര വിസർജനം നടത്തുന്നതും പതി​വാണ്. ദുർഗന്ധം മൂലം കച്ചവടം കുറഞ്ഞതായും ചി​ലർക്ക് ഈ പരി​സര മലി​നീകരണം നി​മി​ത്തം പകർച്ചവ്യാധി​കൾ ബാധി​ച്ചതായും ഇവി​ടത്തെ വ്യാപാരികൾ തന്നെ പറയുന്നു. രാഷ്ട്രീയ പാർട്ടികളും ക്ലബ്ബുകളും സംഘടനകളുമൊക്കെ വിവിധ പരിപാടികൾ നടത്താൻ മത്സരാധിഷ്ഠിതമായി ആശ്രയിച്ചിരുന്ന മൈതാനത്തേക്ക് ഇപ്പോൾ എത്തിനോക്കാനാവാത്ത സ്ഥിതിയാണിപ്പോൾ. മൈതാനം സംരക്ഷിക്കണമെന്നാമാവശ്യപ്പെട്ട് യുവജന സംഘടനകൾ ഉൾപ്പെടെ തൃക്കടവൂർ സോണൽ ഓഫീസിൽ നേരത്തെ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. പരാതി ഉന്നയിച്ചു വിളികൾ കൂടുമ്പോൾ ഇടയ്ക്ക് ബ്ലീച്ചിങ് പൗഡർ കൊണ്ടിടാൻ അല്ലാതെ ആരും തിരിഞ്ഞു നോക്കാനില്ലെന്ന് പൊതുപ്രവർത്തകരും പറയുന്നു.

മുൻപ് തൃക്കടവൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിലായിരുന്നു മൈതാനം സ്ഥിതി ചെയ്തിരുന്നത്. അന്ന് തുറസായ നിലയിലായിരുന്നു. പിന്നീട് കോർപ്പറേഷൻ ഏറ്റെടുക്കുന്നതിന് മുൻപായി ചുറ്റുമതിൽ കെട്ടി ഗേറ്റ് സ്ഥാപി​ച്ചു. ഇതോടെ മൈതാനത്ത് കയറുന്നവരെ പുറത്ത് നിന്നു കാണാൻ കഴിയാതെയായി​. ഇതോടെ കയ്യൂക്ക് കാട്ടി അകത്തു കയറുന്നയാൾക്ക് മലമൂത്ര വിസർജനം മുതൽ എല്ലാവിധ സ്വൈര്യവിഹാരത്തിനുമുള്ള ഇടമായി മൈതാനം മാറുകയായിരുന്നു. അധികം കാലം മുന്നേ അല്ലാതെ പരിപാടികൾ നടത്തി​യി​രുന്ന സ്റ്റേജിൽ ഉൾപ്പെടെ മലമൂത്ര വിസർജനം നടത്തിയ കാഴ്ചകളും അഞ്ചാലുംമൂടുകാർ കണ്ടതാണ്. തുറന്നു കിടക്കുകയായിരുന്നപ്പോൾ മുമ്പ് മൈതാനത്ത് ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്തി​രുന്നു. ഇടയ്ക്ക് കോർപ്പറേഷൻ അധികൃതർ ഗേറ്റ് പൂട്ടിയിട്ടതോടെ പാർക്കിംഗ് മുടങ്ങി​യത് പ്രതിഷേധത്തിനിടയാക്കി​. തുടർന്നാണ് ഗേറ്റ് സദാസമയം തുറന്നി​ടാൻ തുടങ്ങി​യത്.

3000ത്തിലധികം വരുന്ന വിദ്യാർഥികൾ പഠിക്കുന്ന അഞ്ചാലുംമൂട് സ്കൂളും അത്രത്തോളം വിദ്യാർഥികൾ തന്നെ പഠിക്കുന്ന ആകെ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥികൾ ഉൾപ്പെടെ ദി​നംപ്രതി​ ആയിരത്തോളം ആളുകളാണ് ദിനംപ്രതി അഞ്ചാലുംമൂട് ജംഗ്ഷന് പലവിധ ആവശ്യങ്ങൾക്കായി ആശ്രയിക്കുന്നത്. സമീപത്തെ ബസ് സ്റ്റോപ്പുകളിൽ ദുർഗന്ധം കാരണം ബസ് കാത്തുനി​ൽക്കാൻ കഴി​യാത്ത അവസ്ഥയുണ്ടെന്ന് വീട്ടമ്മമാർ പോലും പറയുന്നു. അതേസമയം പൊതു ശൗചാലയം ഇല്ലാത്തതാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് കാരണമെന്നും ചില വിമർശനം ഉയർത്തുന്നുണ്ട്. നേരത്തെയുണ്ടായിരുന്ന ബയോടോയ്‌ലറ്റ് വേണ്ട വിധത്തിൽ പരിപാലിക്കാത്ത മൂലം നശിച്ചു പോയ അവസ്ഥ പ്രദേശവാസികൾ ഏറെ കണ്ടതാണെന്ന് മറ്റു പലരും ഓർമ്മിക്കുന്നു.  

Post a Comment

0 Comments