സ്വന്തം ലേഖകൻ
കൊല്ലം : തിരഞ്ഞെടുപ്പ് അവബോധത്തിലൂടെ വോട്ടവകാശവിനിയോഗത്തിലേക്ക് പരമാവധിപേരെയെത്തിക്കുന്നതിനായി സ്വീപ് (സിസ്റ്റമാറ്റിക് വോട്ടര്‍സ് എഡ്യൂക്കേഷന്‍ ആന്റ് ഇലക്ട്റല്‍ പാര്‍ട്ടിസിപ്പേഷന്‍) സംഘടിപ്പിച്ച സൈക്കിള്‍ റാലി ആശ്രാമം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ഫ്‌ളാഗ്ഓഫ് ചെയ്തു. സമ്മതിദാന അവകാശം വിനിയോഗിച്ച് രാഷ്ട്രപുനര്‍നിര്‍മ്മാണത്തില്‍ ഭാഗമാകുന്നതിന് ആഹ്വാനം ചെയ്യുന്ന റാലിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
ആശ്രാമം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നിന്ന് ആരംഭിച്ച് കലക്ട്രേറ്റില്‍ സമാപിച്ച റാലിയില്‍ ബി.വൈ.സിഎസ് ഇന്ത്യ ഫൌണ്ടേഷന്‍, ക്വയിലോണ്‍ എന്‍ഡ്യൂറന്‍സ് ക്ലബ്, സോള്‍സ് ഓഫ് കൊല്ലം റണ്ണേഴ്സ് ക്ലബ്, കൊല്ലം ബൈക്കേഴ്സ് ക്ലബ്, പുനലൂര്‍ സൈക്കിള്‍ ക്ലബ്, ജില്ലാ സൈക്ലിംഗ് അസോസിയേഷന്‍ എന്നീ സഘടനകള്‍ ഭാഗമായി. സ്വീപ് നോഡല്‍ ഓഫീസര്‍ വി.സുദേശന്‍, ശുചിത്വമിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ.അനില്‍കുമാര്‍, ജില്ലാ സൈനികക്ഷേമ ഓഫീസര്‍ ഉഫൈസുദീന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന് സിവില്‍ സ്റ്റേഷന് മുന്നില്‍ നടത്തിയ ബിഗ്ക്യാന്‍വാസിലെ സന്ദേശവാക്യരചനയും വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ഉദ്ഘാടനം ചെയ്തു. ‘ഞാന്‍ വോട്ടു ചെയ്യും’ എന്ന സന്ദേശമെഴുതിയായിരുന്നു തുടക്കം. ജനാധിപത്യത്തിന് കരുത്ത്പകരുന്ന പ്രവര്‍ത്തനങ്ങള്‍ സ്വന്തം കടമായായി ഏറ്റെടുക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
%20(4).jpg)
0 Comments