സ്വന്തം ലേഖകൻ
കൊല്ലം : ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഇ.വി.എം (ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍)വിതരണം ആരംഭിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. 11 നിയമസഭാ മണ്ഡലങ്ങളിലേക്കുമായി ആകെ 2336 ഇ.വി.എം. കണ്ട്രോള്‍ യൂണിറ്റ് (സി.യൂ.), ബാലറ്റ് യൂണിറ്റ് (ബി.യു.) വിവിപാറ്റ് എന്നിവ അടങ്ങുന്നതാണ് ഒരു ഇ.വി.എം യൂണിറ്റ്.
നിയമസഭാ മണ്ഡലങ്ങളിലേക്കായി വിതരണം ചെയ്ത ഇ.വി.എം യൂണിറ്റുകളുടെ എണ്ണം :
കരുനാഗപ്പള്ളി -218
ചവറ -198,
കുന്നത്തൂര്‍ -238
കൊട്ടാരക്കര-223
പത്തനാപുരം-202
പുനലൂര്‍-235
ചടയമംഗലം-224
കുണ്ടറ-222
കൊല്ലം-196
ഇരവിപുരം-190
ചാത്തന്നൂര്‍-190
ഓരോ മണ്ഡലത്തിലെയും ആവശ്യകത കണക്കാക്കി അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിനുള്ള നിശ്ചിത എണ്ണം വി.വി പാറ്റുകള്‍ മുന്‍കരുതലെന്ന നിലയ്ക്ക് നല്‍കിയിട്ടുമുണ്ട് എന്ന് വ്യക്തമാക്കി.
%20(3).jpg)
0 Comments