
തിരുവനന്തപുരം : പാലക്കാട്, തൃശ്ശൂർ, കൊല്ലം ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു. പാലക്കാട് ഓറഞ്ച് അലർട്ടും, തൃശ്ശൂർ, കൊല്ലം ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെ എല്ലാ ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്.
പാലക്കാട് ഇന്നലെ 41.3 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. സൂര്യാഘാത, സൂര്യതാപ സാധ്യതകള്‍ കണക്കിലെടുത്ത് പകല്‍ സമയം പുറത്തിറങ്ങുമ്പോള്‍ അതീവ ജാഗ്രത പാലിക്കണം. പാലക്കാടും തൃശൂരും കൊല്ലത്തും ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു.
പാലക്കാട് ഓറഞ്ച് അലർട്ടും തൃശ്ശൂർ, കൊല്ലം ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ പാലക്കാടും തൃശൂരും ഉഷ്ണതരംഗം റിപ്പോർട്ട് ചെയ്തിരുന്നു. ഇടുക്കി, വയനാട് ഒഴികെ എല്ലാ ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് ഇന്നലെ 41.3 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. തൃശ്ശൂർ വെള്ളാനിക്കരയില്‍ 40 ഡിഗ്രി സെല്‍ഷ്യഡ് രേഖപ്പെടുത്തി. സൂര്യാഘാത, സൂര്യതാപ സാധ്യതകള്‍ കണക്കിലെടുത്ത് പകല്‍ സമയം പുറത്തിറങ്ങുമ്പോള്‍ അതീവ ജാഗ്രത പാലിക്കണം. നിർജ്ജലീകരണം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
0 Comments