banner

തുടർച്ചയായി വൈദ്യുതി മുടങ്ങുന്നു!, വിളിച്ചാൽ ഫോൺ റിസീവർ മാറ്റിവയ്ക്കും , ഒന്നും നോക്കിയില്ല അർദ്ധരാത്രി കെഎസ്‌ഇബി ഓഫീസ് ഉപരോധിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ

Published from Blogger Prime Android App

കൊച്ചി : തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതില്‍ പ്രതിഷേധിച്ച്‌ നാട്ടുകാർ കെഎസ്‌ഇബി ഓഫീസ് ഉപരോധിച്ചു. ആലുവ എടയാറിലാണ് നാട്ടുകാർ രാത്രി കെഎസ്‌ഇബി ഓഫീസ് ഉപരോധിച്ചത്.

രാത്രി 12 മണിക്ക് നടന്ന ഉപരോധത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി ആളുകളെത്തി. രാത്രി 9 മണിക്ക് ശേഷം വൈദ്യുതി മുടങ്ങുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.

അതുപോലെ കെഎസ്‌ഇബി ഉദ്യോഗസ്ഥർ ഫോണ്‍ റിസീവർ മാറ്റിവയ്ക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു.

Post a Comment

0 Comments