
സ്വന്തം ലേഖകൻ
കോട്ടയം : അതിരമ്പുഴ അടിച്ചിറയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ശിവപ്രസാദ് (ബാബു ) എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അടിച്ചിറ ഭാഗത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. കുമാരനല്ലൂർ പോസ്റ്റ് ഓഫീസിനു എതിർവശത്തുള്ള സ്വാമിസ് വെജിറ്റബിൾ ഷോപ്പ് ഉടമ ജയറാവുവിന്റെ മകനാണ് മരിച്ച ശിവപ്രസാദ്. സംസ്‍കാരം പിന്നീട്.
0 Comments