സ്വന്തം ലേഖകൻ
കോഴിക്കോട് : വടകര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാനാർഥി കെ.കെ.ശൈലജയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അശ്ലീല കമ്മന്റ്റ് ഇട്ട തൊട്ടിൽ പാലം സ്വദേശി മെബിൻ തോമസ് അറസ്റ്റ് ചെയ്തു.
ഡിവൈഎഫ്ഐ നൽകിയ പരാതയിലാണ് നടപടി. ശൈലജയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് മുൻപ് മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്തതിനു ശേഷം ജാമ്യത്തിൽ വിട്ടയച്ചു.
കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയായ പ്രവാസി മലയാളി കെ.എം.മിൻഹാജിനെതിരെ രണ്ടിടത്ത് കേസെടുത്തു. വടകരയിലും മട്ടന്നൂരുമാണ് കേസെടുത്തത്. സൽമാൻ വാളൂർ എന്നയാൾക്കെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു. ന്യൂ മാഹി സ്വദേശിയായ അസ്‌ലമിനെതിരെയും കേസെടുത്തു.
%20(14).jpg)
0 Comments