banner

മനയില്‍ നിന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹവും സ്വർണവും കവർച്ച നടത്തി!, മനാഫ് പോലീസ് പിടിയിലായത് സ്വർണ്ണാഭരണങ്ങൾ വിറ്റ ശേഷം, വിഗ്രഹങ്ങൾ കണ്ടെത്തി


സ്വന്തം ലേഖകൻ
മലപ്പുറം : നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹവും സ്വർണവും കവർന്നയാൾ അറസ്റ്റിൽ .ചാവക്കാട് സ്വദേശി മനാഫാണ് അറസ്റ്റിലായത്.

പ്രസിദ്ധമായ വന്നേരി പെരുമ്പടപ്പ് കാട്ടുമാടം മനയിൽ നിന്നാണ് സ്വർണവും നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹവും കവർന്നത്. അഞ്ച്

നൂറ്റാണ്ടോളം പഴക്കമുള്ളതാണ് വന്നേരി പെരുമ്പടപ്പ് കാട്ടുമാടം മന.
കഴിഞ്ഞയാഴ്ചയാഴ്ചയായിരുന്നു വൻ കവർച്ച നടന്നത്.

മനയ്ക്കകത്ത് സൂക്ഷിച്ചിരുന്ന 300 വർഷത്തിലധികം പഴക്കമുള്ള വി ഗ്രഹവും പത്ത് പവനോളം സ്വർണാഭരണങ്ങളുമാണ് കവർന്നത്.

കൂടാതെ മനയുടെ മുൻവശത്തെ ഭണ്ഡാരവും പൊളിച്ചി രുന്നു. മോഷ്ടിച്ച സ്വർണാഭരണങ്ങള്‍ ഇയാള്‍ വിറ്റഴിച്ചതായി പൊലീ സ്അറിയിച്ചു. വിഗ്രഹങ്ങള്‍ കൊടുങ്ങല്ലൂരിലെ വാടക വീ ട്ടില്‍ നിന്ന്പൊലീസ് കണ്ടെത്തി.

Post a Comment

0 Comments