banner

വ്യദ്ധയെ സ്വർണ്ണത്തിനായി കൊലപ്പെടുത്തിയ സംഭവം!, കുറ്റവാളികളെ മണിക്കൂറുകൾക്കകം പിടികൂടിയ അന്വേഷണ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് ജില്ലാ പോലീസ് മേധാവി, ഡിവൈഎസ്പി സാജു വർഗീസിന് പ്രശംസാപത്രം കൈമാറി


സ്വന്തം ലേഖകൻ
ഇടുക്കി :  വീട്ടിൽ ഒറ്റക്കായിരുന്ന വയോധികയെ പട്ടാപ്പകൽ കഴുത്തറുത്ത് കൊന്ന ശേഷം സ്വർണം കവർന്ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവിയുടെ അഭിനന്ദനം. അന്വേഷണത്തിന് നേതൃത്വം വഹിച്ച ഇടുക്കി ഡിവൈഎസ്പി സാജു വർഗീസിന് ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ഐ.പി.എസ് പ്രശംസാപത്രം കൈമാറി. കേസിലെ കുറ്റകരമായ സാഹചര്യം മനസ്സിലാക്കിയതിന് പിന്നാലെ അതിവേഗം അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തിയതിനാണ് അഭിനന്ദനം. 

ഏപ്രിൽ 13-ആം തീയതി വൈകിട്ടോടെയാണ് അടിമാലി കുര്യൻസ് ആശുപത്രി റോഡിലെ ശ്രീ ഭഗവതി വൈഷ്ണവ മഹാദേവ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഫാത്തിമ കാസിം(70)നെ വീടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.

മോഷണശ്രമത്തിനിടെ പ്രതികൾ ഫാത്തിമയെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. ഫാത്തിമയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാലയും കവർന്നു. ശനിയാഴ്ച വൈകിട്ട് മകൻ സുബൈർ വീട്ടിലെത്തിയപ്പോഴാണ് ഫാത്തിമയെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് മകൻ പോലീസിനെ വിവരമറിയിച്ചു.

തുടർന്ന് കൊല്ലം കിളികൊല്ലൂർ സ്വദേശികളായ കെ.ജെ.അലക്സ്, കവിത എന്നിവരെയാണ് പോലീസ് പാലക്കാട്ടുനിന്ന് പിടികൂടി. ഇരുവരെയും ഇടുക്കിയിലെത്തിച്ച് ചോദ്യം ചെയ്തു.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപ്രതികളെയും പോലീസ് പിടികൂടിയത്. തെളിവ് നശിപ്പിക്കാനായി സ്ഥലത്ത് മുളകുപൊടിയും വിതറിയാണ് പ്രതികൾ കടന്നുകളഞ്ഞിരുന്നത്.

Post a Comment

0 Comments