സ്വന്തം ലേഖകൻ
തൃശൂർ : ഹോർമുസ് കടലിടുക്കില്‍നിന്ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി കേരളത്തില്‍ എത്തി. കപ്പലിലുണ്ടായിരുന്ന 17 ഇന്ത്യാക്കാരിലെ ഏക വനിതയായ തൃശൂർ സ്വദേശി ആൻ ടെസ ജോസഫ് ഇന്നലെ കൊച്ചി വിമാനത്താവളത്തി.
ഇറാൻ അധികൃതർ കപ്പല്‍ പിടിച്ചെടുത്തെങ്കിലും, അവർ ജീവനക്കാരോട് നന്നായി പെരുമാറിയത്. ഭക്ഷണത്തിനൊന്നും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല, ഞങ്ങള്‍ ഭക്ഷണം കഴിച്ച് ക്യാബിനിലേക്ക് മടങ്ങുകയായിരുന്നു. ജോലിക്കാരെ ഉപദ്രവിക്കാൻ അവർ ഉദ്ദേശിച്ചിരുന്നില്ല എന്ന് ആൻ ടെസ്സ പറഞ്ഞു.
ഒരുവർഷം മുൻപാണ് ആൻ ടെസ മുംബൈയിലെ എംഎസ്‌സി ഷിപ്പിങ് കമ്ബനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. പരിശീലനത്തിന്റെ ഭാഗമായി 9 മാസം മുൻപാണ് കപ്പലിലെത്തിയത്. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇറാനിയൻ വിദേശകാര്യമന്ത്രി അമീർ അബ്ദുള്ളാഹിയാനുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു യുവതിയുടെ മോചനം.
.jpg)
0 Comments