സ്വന്തം ലേഖകൻ
തിരുവനന്തപുരം : മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം.
സംഭവത്തില്‍ ഒരാളെ കാണാതായിട്ടുണ്ട്. പുതുക്കുറിച്ചി സ്വദേശി ജോണി(50)നെയാണ് കാണാതായത്.
പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടയത്. അഴിമുഖത്തുവച്ചുണ്ടായ ശക്തമായ തിരയില്‍ ആണ് വള്ളം മറിഞ്ഞത്.
ആകെ ആറു പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. അഞ്ചുപേർ നീന്തിരക്ഷപ്പെടുകയായിരുന്നു. ജോതിനായി തിരച്ചില്‍ തുടരുന്നു.
.jpg)
0 Comments