കൊല്ലം : ജില്ലയിലെ ഹയർ സെക്കൻഡറി കൊമേഴ്സ് അധ്യാപകരിൽ നിന്നും വിരമിക്കുന്നവരെയും പുരസ്കാര ജേതാക്കളെയും ആക്ട് (അസോസിയേഷൻ ഓഫ് കൊമേഴ്സ് ടീച്ചേഴ്സ് - ACT) കൊല്ലത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ആദരിക്കും. 2023 24 വർഷം ജില്ലയിലെ ഹയർസെക്കൻഡറി കൊമേഴ്സ് വിഭാഗത്തിൽ നിന്നും വിരമിക്കുന്ന എൻഎസ്എസ് എച്ച്എസ്എസ് ചാത്തന്നൂരിലെ പ്രിൻസിപ്പാൾ രാധാകൃഷ്ണൻ നായർ എം, ജിഎച്ച്എസ്എസ് പുനലൂരിലെ വിനോദ് കുമാർ. ആർ, ജിഎച്ച്എസ്എസ് അഞ്ചാലമൂട്ടിലെ ഹനീസ.എ, ആർ.ആർ.വി ഗേൾസ് എച്ച്.എസ്.എസ് കിളിമാനൂരിലെ രേഖ എ.ആർ, ജിഎച്ച്എസ്എസ് കൊട്ടാരക്കരയിലെ സജി.ഒ, സെൻറ് ഗ്രിഗോറിയസ് എച്ച്എസ്എസ് കൊട്ടാരക്കരയിലെ ചെറിയാൻ ജോർജ് തുടങ്ങിയ അധ്യാപകരെയും ആക്ട് ആക്ട് അംഗങ്ങളും വിവിധ മേഖലയിൽ പുരസ്കാര ജേതാക്കളുമായ ആസിഫ് എം പ്രകാശ് പി എൻ ഷാജു എസ് ടി ഗോപാലകൃഷ്ണൻ എം എന്നിവരെയും ആണ് കൊല്ലത്തെ ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ നടക്കുന്ന പരിപാടിയിൽ ആദരിക്കുന്നത്. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല പ്രോ വൈസ് ചാൻസിലർ ഡോക്ടർ എസ്.വി സുധീർ, കൊല്ലം കോർപ്പറേഷനിലെ വിദ്യാഭ്യാസവും കായികവും സ്ഥിരം സമിതി ചെയർപേഴ്സൺ എസ്. സവിതാദേവി തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും. ചടങ്ങിൽ ആക്ട് കൊല്ലം ജില്ല പ്രസിഡൻറ് സതീഷ്.എസ് അധ്യക്ഷനാകും. ഗ്ലാഡിസൺ.എൽ, ബിധു.ബി, യഹിയ.എസ്, സനൽകുമാർ.എസ്, അനിത ജമാൽ, ബിനു, പ്രദീപ് ലാൽ, ചെറിയാൻ ജോൺ, ഷെറിൻ എൻ തോമസ് തുടങ്ങിയവർ ആശംസ അറിയിക്കും. ആക്ട് ജില്ലാ ട്രഷറർ ഷാനവാസ് ഖാൻ കൃതജ്ഞത രേഖപ്പെടുത്തും.
.jpg)
0 Comments