സ്വന്തം ലേഖകൻ
മലപ്പുറം : വ്രത ശുദ്ധിയുടെ നാളുകൾക്ക് പരിസമാപ്തി കുറിച്ച് നാളെ വിശ്വാസികൾ കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. പൊന്നാനിയിൽ മാസപ്പിറവി കണ്ടതോടെയാണ് നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കാൻ തീരുമാനമായത്. കേരളത്തില്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നാളെ ശവ്വാൽ ഒന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കണമെന്ന് വിവിധ സ്ഥലങ്ങളിലെ ഖാളിമാർ പ്രഖ്യാപിച്ചു.
ഈദുല്‍ ഫിത്തറിന്റെ പ്രധാന ആചാരങ്ങളിൽ ഒന്നാണ് ഫിത്ർ സക്കാത്ത്. ശവ്വാൽ മാസപ്പിറ ദൃശ്യമാകുന്നതോടെയാണ് സക്കാത്ത് വിതരണം തുടങ്ങുന്നത്. ആഘോഷദിനത്തിൽ ആരും തന്നെ പട്ടിണി കിടക്കരുതെന്ന സന്ദേശമാണ് ഫിത്‌ർസക്കാത്തിലൂടെ നിറവേറ്റുന്നത്. ഈദുല്‍ ഫിത്തർ ആഘോഷത്തിലെ മറ്റൊരു പ്രധാന ചടങ്ങാണ് പെരുന്നാൾ നിസ്കാരം.
%20(8).jpg)
0 Comments