banner

ഇത് കൊല്ലം സ്റ്റോറി!, വാഹനാപകടത്തിൽ ഇരുകാലുകളും ചതഞ്ഞരഞ്ഞ നായയ്ക്ക് രക്ഷകരായി നാട്ടുകാർ, പരിക്കേറ്റത് ആരോ ഉപേക്ഷിച്ച ജർമ്മൻ ഷെപ്പേർഡ് നായയ്ക്ക്


സ്വന്തം ലേഖകൻ
കൊല്ലം : വാഹനാപകടത്തിൽ പരിക്കേറ്റ തെരുവുനായയെ രക്ഷപ്പെടുത്തി നാട്ടുകാർ. കൊട്ടാരക്കര തൃക്കണ്ണമംഗൽ തോട്ടംമുക്കിലാണ് വാഹനാപകടത്തിൽ പരിക്കേറ്റ  അനങ്ങാനാവാതെ കിടന്ന നായയെ നാട്ടുകാരും കൊട്ടിയം തഴുത്തലയിലുള്ള പീപ്പിൾ ഫോർ അനിമൽ എന്ന സംഘടനയിലെ പ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തിയത് സഹജീവി സ്നേഹത്തിൻ്റെ മധുരക്കാഴ്ചയായി.

തോട്ടംമുക്കിലും കോടതി പരിസരത്തുമായി അലഞ്ഞു തിരിയുന്ന ഈ നായ നഗരത്തിലെ ഓട്ടോഡ്രൈവർമാരുടെയും അഭിഭാഷകരുടെയും പരിസരത്തുള്ള വ്യാപാരികളുടെയും ഓമനകൂടിയായിരുന്നു ഈ നായ. നായകളിലെ വില കൂടിയ ഇനങ്ങളിൽ ഒന്നാ ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയെ ഏറെക്കാലം മുൻപ് ഈ പരിസരത്ത് ആരോ  ഉപേക്ഷിച്ചതാണ്.

രണ്ടു ദിവസങ്ങൾക്ക് മുൻപ് രാത്രിയിലുണ്ടായ വാഹനാപകടത്തിലാണ് നായയ്ക്ക് പരിക്കേറ്റത്. നായയുടെ ഇരുകാലുകളും ചതഞ്ഞരഞ്ഞ് നടക്കാനുള്ള ശേഷി നഷ്ടമായി. രാവിലെ കോടതിയിലെത്തിയ ഓടനാവട്ടം സ്വദേശിയായ ഉണ്ണി എന്ന നായ സ്നേഹി കൊട്ടിയം തഴുത്തലയിലുള്ള പീപ്പിൾ ഫോർ അനിമൽ എന്ന സംഘടയുമായി ബന്ധപ്പെട്ടു. 

ഉച്ചയോടെ അവരെത്തി നായയെ കൂട്ടിക്കൊണ്ടു പോയി. ചികിത്സ കഴിഞ്ഞ് ഉടൻ നായയെ തോട്ടം മുക്കിലെത്തിക്കുമെന്ന് പീപ്പിൾ ഫോർ അനിമൽ പ്രവർത്തകർ ഉറപ്പു നൽകി. തൃക്കണ്ണമംഗൽ ജനകീയ വേദി പ്രവർത്തകൻ സജി ചേരൂർ, ഉണ്ണി, മണിക്കുട്ടൻ, അജിത്, ഫെരീഫ്, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

Post a Comment

0 Comments