banner

ബൈക്ക് നിയന്ത്രണം വിട്ട് അപകടം!, വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് നഴ്‌സിങ് വിദ്യാര്‍ഥിയായ 21-കാരന് ദാരുണാന്ത്യം, സുഹൃത്ത് ആശുപത്രിയിൽ


സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം വെള്ളൂപ്പറമ്പില്‍ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു. നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാര്‍ (21) ആണ് മരിച്ചത്. 

ഒപ്പമുണ്ടായിരുന്ന പാറമ്പുഴ സ്വദേശി റോസ് മോഹനനെ (20) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ബംഗളൂരുവില്‍ നഴ്‌സിങ് വിദ്യാര്‍ഥികളായ ഇരുവരും തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് നാട്ടില്‍ എത്തിയതായിരുന്നു. വൈകീട്ട് നാലരയോടെയായിരുന്നു അപകടം.

Post a Comment

0 Comments