banner

വാക്കുതർക്കത്തിനിടെ കത്തിക്കുത്ത്!, യുവാവ് മരിച്ചു, സുഹൃത്തുക്കൾ പൊലീസ് കസ്റ്റഡിയിൽ


സ്വന്തം ലേഖകൻ
കൊച്ചി : കൊച്ചിയിൽ കത്തിക്കുത്തേറ്റ് ഒരാൾ മരിച്ചു. തമ്മനം ഏകെജി കോളനി സ്വദേശി അനിൽകുമാറെന്ന മനീഷാണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ അജിത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. 

ഇന്നു പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. വാക്കുതര്‍ക്കത്തിനിടെയാണ് മനീഷിന് കുത്തേറ്റത്. പാലാരിവട്ടം തമ്മനം മെയ് ഫസ്റ്റ് റോഡില്‍ വെച്ചാണ് വാക്കുതര്‍ക്കവും കത്തിക്കുത്തും ഉണ്ടായത്. 

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മനീഷിന്റെ സുഹൃത്തുക്കളായ ജിതേഷ്, ആഷിഖ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

Post a Comment

0 Comments