banner

ആ ശബ്ദം മരണത്തെയും അതിജീവിക്കും!, വിടവാങ്ങിയ സംഗീതജ്ഞൻ ജയൻ ആലപിച്ച ഗാനം ശബരിമലയിൽ ഇനിയും മുഴങ്ങും

Published from Blogger Prime Android App
ശബരിമല : ജയൻ വിടവാങ്ങിയെങ്കിലും അദ്ദേഹത്തിൻ്റെ ശബ്ദത്തിലെ ഗാനം ശബരിമ ലയിൽ എക്കാലവും മുഴങ്ങിക്കേൾക്കും. ശബരിമല നടതുറന്നിരിക്കുന്ന എല്ലാ ദിവസവും  ഉച്ചയ്ക്ക് അടയ്ക്കുന്ന നട വൈകിട്ട് തുറക്കുമ്പോൾ കേൾക്കുന്നത് 'ശ്രീകോവിൽ നട തുറന്നു പൊന്നമ്പലത്തിൻ ശ്രീ കോവിൽ നട തുറന്നു' എന്ന ജയൻ്റെ ഗാനമാണ് . 

ഈ പാട്ട് കൂടാതെ  നൂറ് കണക്കിന് അയ്യപ്പഭക്തിഗാനങ്ങൾ കൊണ്ട് മലയാളിയുടെ മാത്രമല്ല ലോകത്തുള്ള എല്ലാ അയ്യപ്പഭക്തരുടെയും ഹൃദയത്തിൽ അദ്ദേഹത്തിൻ്റെ സ്വരമാധുരിയിലൂടെ ജയൻ വിളങ്ങും. ആലാപന സൗകുമാര്യം കൊണ്ട് അയ്യപ്പഭ ക്തന്മാരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഗായക നാണ് അദ്ദേഹം. ശബരിമലയുടെ പ്രശസ്തി വാ നോളം ഉയർത്തു ന്നതിന് പാട്ടിലൂടെ നല്കിയ സംഭാ വന പരിഗണിച്ച് സംസ്ഥാന സർ ക്കാർ ഏർപ്പെടു ത്തിയ ഹരിവരാ സന പുരസ്കാരം 2013ൽ ജയനാ ണ് ലഭിച്ചത്. 


ഹരിവരാസന പുരസ്കാരത്തിൻ്റെ രണ്ടാമത്തെ അവാർഡ് ഇദ്ദേ ഹത്തിനാണ് ലഭി ച്ചതെന്നത് അയ്യപ്പഭക്തിഗാന ശാഖയിൽ അദ്ദേഹത്തിൻ്റെ മികവ് അടയാള പ്പെടുത്തുന്ന ഒന്നാണ്. അന്ന് സന്നിധാന ത്ത് എത്തിയ അദ്ദേഹം ശ്രീകോവിൽ നടതുറന്നു.എന്ന ഏറെ പ്രശസ്ത മായ അയ്യപ്പഭ ക്തി ഗാനം  സന്നിധാനത്ത് വലിയ നടപ്പന്ത ലിലെ സ്റ്റേജിൽ  ഭക്തർക്ക് മുന്നി ൽ വച്ച് ആലപിച്ചിരുന്നു.

Post a Comment

0 Comments