banner

കൊല്ലത്ത് കോളേജ് ക്യാമ്പസിനുള്ളിൽ വച്ച് കാറിടിച്ച് വിദ്യാർഥിനിയ്ക്ക് പരിക്ക്!, ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തിയതായി പോലീസ്

Published from Blogger Prime Android App
കൊല്ലം : കോളേജ് ക്യാമ്പസിനുള്ളിൽ വച്ച് നിയന്ത്രണം തെറ്റിയെത്തിയ കാറിടിച്ച് വിദ്യാർഥിനിയ്ക്ക് പരിക്കേറ്റു. കൊല്ലം ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിലെ ഒന്നാം വർഷ ബി.ടെക് വിദ്യാർഥിനി ഉമയനല്ലൂർ സ്വദേശിയായ 19 കാരി ഫാത്തിമ സജീറിനാണ് സാരമായി പരിക്കേറ്റത്. കുട്ടിയെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. രണ്ട് ദിവസങ്ങളിലായി കോളേജ് ക്യാമ്പസിനുള്ളിൽ നടക്കുന്ന എക്‌സ്‌പോ കാണുന്നതിനായി എത്തിയതായിരുന്നു ഫാത്തിമ. പരിക്കേറ്റതിനെ തുടർന്ന് മറ്റ് വിദ്യാർഥികളും സ്ഥലത്തുണ്ടായിരുന്ന പൊലീസും ചേർന്നാണ് ഫാത്തിമയെ ആശുപ്രതിയിലെത്തിച്ചത്. പരിശോധനയിൽ വിദ്യാർഥിനിയുടെ കാലിലെ മൂന്ന് വിരലുകൾക്ക് പൊട്ടലുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

അതേ സമയം, കാറോടിച്ചിരുന്ന കിളികൊല്ലൂർ സ്വദേശി ആനന്ദിനെ (35) ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തിയതായി പോലീസ് പറഞ്ഞു. പരാതി നൽകാത്തതിനാൽ ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

Post a Comment

0 Comments