banner

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചു!, കൊല്ലത്ത് 21-കാരനായ വിദ്യാർഥിക്ക് ഒരു കാൽ നഷ്ടമായി, ചികിത്സയിൽ

Published from Blogger Prime Android App
കൊല്ലം :
കരുനാഗപ്പള്ളിയിൽ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കവേ 21-കാരൻ്റെ ഒരു കാൽ അറ്റുപോയി. മറുകാലിന് ഗുരുതര പരിക്കുകളോടെ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച. തൊടിയൂർ മുഴങ്ങോടി കാട്ടൂർ തെക്കതിൽ പരേതനായ സുശീന്ദ്രന്റെ മകൻ അരുണാണ്  ഞായറാഴ്ച രാവിലെ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ അപകടത്തിൽപ്പെട്ടത്. 

ബംഗ്ഗൂരുവിൽ ട്രെയിനിംഗ് കഴിഞ്ഞ് ഇലക്ട്രീഷ്യൻ കോഴ്സ് പഠിതാവായ അരുൺ നാട്ടിലേക്ക് കൂട്ടുകാരോടൊപ്പം മടങ്ങി വരികയായിരുന്നു. ഉറക്കത്തിലായിരുന്ന അരുൺ ട്രെയിൻ കരുനാഗപ്പള്ളി സ്റ്റേഷനിൽ എത്തിയ വിവരം അറിഞ്ഞിരുന്നില്ല. വണ്ടി നീങ്ങിത്തുടങ്ങിയപ്പോൾ ഉറക്കത്തിൽ നിന്ന് ഉണർന്ന യുവാവ് ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് ദാരുണ അപകടം. സംഭവത്തിന് ദൃക്സാക്ഷിയായ സഹയാത്രികർ വേഗം ചങ്ങല വലിച്ചതിനെ തുടർന്ന് ട്രെയിൻ നിർത്തിയെങ്കിലും അപ്പോഴേക്കും ഒരുകാൽ അറ്റുപോയിരുന്നു.

 തുടർന്ന് ഇദ്ദേഹം ഇപ്പോൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Post a Comment

0 Comments