banner

മലയാളിക്ക് ആശ്വാസ വാർത്ത!, ഇന്നുമുതല്‍ കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യത, നാളെ മൂന്നു ജില്ലകളില്‍ യെല്ലോ അലേർട്ട്

Published from Blogger Prime Android App
തിരുവനന്തപുരം : വേനല്‍ച്ചൂടില്‍ നിന്നും മലയാളികള്‍ക്ക് ആശ്വാസമാകുന്നു. ഇന്നുമുതല്‍ കേരളത്തില്‍ പരക്കെ മഴപെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഈ മാസം 21 -ാം തിയതിവരെ കേരളത്തില്‍ വിവിധ ജില്ലകളില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്നും നാളെയും സംസ്ഥാനത്തെ 14 ജില്ലകളിലും മഴ സാധ്യതയുണ്ടെന്നാണ് പ്രവചനം. നാളെ മൂന്നു ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Post a Comment

0 Comments