സ്വന്തം ലേഖകൻ
കൊല്ലം : പ്രമുഖ സ്റ്റെയിൻലെസ്സ് സ്റ്റീൽ പൈപ്പ് നിർമ്മാണ കമ്പനിയായ ശിവകൃപയുടെ ഫാക്ടറി ഔട്ട്ലെറ്റ് നാളെ കൊല്ലത്ത് പ്രവർത്തനം ആരംഭിക്കും. കമ്പനി നേരിട്ട് മേൽനോട്ടം വഹിക്കുന്ന ഔട്ട്ലെറ്റാണ് ശങ്കേഴ്സ് ആശുപത്രിക്ക് സമീപം ഹരിശ്രീനഗറിൽ നാളെ ഇരവിപുരം എം.എൽ.എ എം.നൗഷാദ് ഉദ്ഘാടനം ചെയ്യുകയെന്ന് കമ്പനി വക്താക്കൾ അറിയിച്ചു. ചടങ്ങിൽ കൊല്ലം മുൻ മേയറും സ്ഥലം കൗൺസിലറുമായ ഹണി ബെഞ്ചമിന്നും ജില്ലാ പഞ്ചായത്തംഗം ബി ജയന്തിയും പങ്കെടുക്കുമെന്നും കമ്പനി അധികൃതർ കൂട്ടിച്ചേർത്തു.
സ്റ്റെയിൻലെസ്സ് സ്റ്റീൽ പൈപ്പ് നിർമ്മാണ മേഖലയിൽ വർഷങ്ങളുടെ അനുഭപരിചയമുള്ള കമ്പനിയാണ് ശിവകൃപ. ജില്ലയിൽ വലിയ തോതിലുള്ള തൊഴിൽ സാധ്യതകൾക്ക് കൂടി വാതിൽ തുറക്കുകയാണ് ശിവകൃപയുടെ കൊല്ലത്തേക്കുള്ള പ്രവേശനം.

0 Comments