banner

രാത്രിയായത് കൊണ്ട് അറിയില്ലെന്ന് കരുതിയോ!, ഗുരുവായൂര്‍ പാസഞ്ച‍ര്‍ ചൊവ്വര സ്റ്റേഷനില്‍ നിര്‍ത്താതെ പോയി, അബദ്ധം മനസ്സിലായപ്പോള്‍ നിര്‍ത്തിയത് പാതിവഴിയില്‍, വലഞ്ഞ് സ്ത്രീകളുൾപ്പെടെയുള്ള യാത്രക്കാര്‍


സ്വന്തം ലേഖകൻ
കൊച്ചി : ചൊവ്വര സ്റ്റേഷനില്‍ എറണാകുളം – ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിൻ സ്റ്റേഷനില്‍ നിര്‍ത്താതെ പോയതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയിലാണ് ട്രെയിൻ നിര്‍ത്താതെ മുന്നോട്ട് പോയത്. ആലുവയ്ക്ക് അടുത്തുള്ള ചെറിയ സ്റ്റേഷനിൽ യാത്രക്കാര്‍ ഇറങ്ങാൻ ഉണ്ടായിരുന്നെങ്കിലും ഇവര്‍ക്ക് ഇറങ്ങാനോ ചൊവ്വരയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ട്രെയിനില്‍ കയറാനോ കഴിഞ്ഞില്ല.

സ്റ്റേഷനിലെ ജീവനക്കാരൻ ട്രെയിനിനു പിന്നിലെ ഗാർഡിനെ വിവരം ധരിപ്പിച്ച ശേഷമാണ് തെറ്റ് മനസിലായത്. ഇതോടെ ട്രെയിൻ പിന്നോട്ടെടുത്തു. ഇതിനിടെ അങ്കലാപ്പിലായ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ കൂരിരുട്ടില്‍ ഒരു കിലോമീറ്റര്‍ ദൂരെ മാറി ട്രെയിനില്‍ നിന്ന് ഇറങ്ങി.

പിന്നീടാണ് ട്രെയിൻ പിന്നോട്ടെടുത്തത്. കൂരിരുട്ടില്‍ ദൂരെ ഇറങ്ങിയ യാത്രക്കാരില്‍ പലര്‍ക്കും ട്രെയിൻ പിന്നോട്ടെടുത്തപ്പോള്‍ തിരികെ കയറാനുമായില്ല. രാത്രി 8.25 ഓടെയാണ് പിന്നീട് ട്രെയിൻ സ്റ്റേഷനില്‍ എത്തിയത്. ട്രെയിൻ വൈകിയാണ് പിന്നീട് സ‍ര്‍വീസ് നടത്തിയത്.

Post a Comment

0 Comments