banner

കേരളത്തിലെ കഥകൾക്ക് മാറ്റമില്ല!, തൃശൂര്‍ പൂരത്തിനുള്ള എണ്ണ ഇക്കൊല്ലവും പൗരസ്ത്യ കല്‍ദായ സുറിയാനി സഭ ദേവസ്വങ്ങൾക്ക് കൈമാറി, ഇത് മതമൈത്രിയുടെയും വിശ്വാസത്തിൻ്റെയും 'കേരളമാതൃക'

Published from Blogger Prime Android App
തൃശൂര്‍ : ശക്തന്‍ തമ്പുരാനോടുള്ള നന്ദി സൂചകമായി പതിവ് തെറ്റിക്കാതെ തൃശൂര്‍ പൂരത്തിനുള്ള എണ്ണ കൈമാറി പൗരസ്ത്യ കല്‍ദായ സുറിയാനി സഭ. പഴയകാലം മുതല്‍ തുടരുന്ന ആചാരപ്രകാരം പൗരസ്ത്യ കല്‍ദായ സുറിയാനി സഭ തൃശ്ശൂര്‍ പുത്തന്‍പേട്ടയിലെ മാര്‍ത്ത് മറിയം വലിയ പള്ളിയില്‍ നിന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ക്ക് മാര്‍ ഔഗിന്‍ കുര്യാക്കോസ് മെത്രാപ്പോലീത്തയാണ് എണ്ണ കൈമാറിയത്.

ശക്തന്‍ തമ്പുരാന്‍ നാടിന്റെ വാണിജ്യവളര്‍ച്ച ലക്ഷ്യമിട്ട് നസ്രാണികളെ തൃശൂരില്‍ കൊണ്ടുവന്ന് കുടിയിരുത്തിയെന്നതാണ് ചരിത്രം. ഇവര്‍ക്ക് പള്ളിപണിയാനും ആരാധന നടത്താനും അടക്കം തമ്പുരാന്‍ സൗകര്യവും ഒരുക്കിയിരുന്നു. ശക്തന്‍ തമ്പുരാനോടും തൃശൂര്‍ എന്ന നാടിനോടും കൂറുപുലര്‍ത്തിയാണ് വര്‍ഷാവര്‍ഷം തൃശൂര്‍ പൂരത്തിന് സംഭാവനയായി എണ്ണ കൈമാറുന്നത്.

ദേവസ്വം ഭാരവാഹികളും മാര്‍ത്ത് മറിയം വലിയ പള്ളി വികാരി ഫാ. കെ ആര്‍ ഇനാശു, ഫാ. ജിനു ജോസ്, കേന്ദ്ര ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ രാജന്‍ ജോസ് മണ്ണുത്തി, കേന്ദ്ര ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ ജോസ് താഴത്ത്, ലിയോണ്‍സ് കാങ്കപ്പാടന്‍ മാര്‍ത്ത് മറിയം വലിയ പള്ളി കൈക്കാരന്മാരായ സോജന്‍ ജോണ്‍, ജോര്‍ജ് ജോയ്, പാരിഷ് കൗണ്‍സില്‍ അംഗമായ ചാള്‍സ് ചിറ്റില്ലപ്പിള്ളി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Post a Comment

0 Comments