banner

അഷ്ടമുടി കായലിൽ മിന്നൽ പരിശോധന!, ​നിയമലംഘനം നടത്തി​യ 11 ബോട്ടുകൾക്ക് പിടിവീണു, ഉടമകൾക്ക് മേൽ 1.70 ലക്ഷം പി​ഴ

Published from Blogger Prime Android App
കൊല്ലം : അഷ്ടമുടി കായലിൽ നടത്തിയ മിന്നൽ പരിശോധനയിൽ 11 ബോട്ടുകൾക്ക് പിടിവീണു. പോർട്ട് അധികൃതരുടെയും പൊലീസിന്റെയും നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം മിന്നൽ പരിശോധന നടത്തിയത്. 

കൊല്ലം പോർട്ട് കൺസർവേറ്റർ ആർ. ബിനു, മാസ്റ്റർ ഗ്രേഡ് ത്രീ കൃഷ്ണദാസ്, ഗ്രേഡ് എ.എസ്.ഐ ശ്രീകുമാർ, ശരത് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 

ഹൗസ് ബോട്ട്, ശിക്കാര, സ്പീഡ് ബോട്ട് എന്നിവ പരിശോധിച്ചതിൽ നി​യമലംഘനം നടത്തി​യ 11 ബോട്ടുകൾ കണ്ടെത്തി. ഉടമകൾക്ക് മേൽ 1.70 ലക്ഷം പി​ഴ ചുമത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

Post a Comment

0 Comments