
ശാസ്താംകോട്ട : യുവതിയുടെ മാലപൊട്ടിച്ച ശേഷം രക്ഷപെടാൻ ശ്രമിച്ചവരെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ശനിയാഴ്ച വൈകിട്ടോടെയാണ് ശാസ്താംകോട്ട ഫിൽട്ടർ ഹൗസിന് വടക്ക് വശമാണ് സംഭവം നടന്നത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ 6.30ഓടെ ബൈക്കിൽ കാത്ത് നിന്ന 2 യുവാക്കൾ തടഞ്ഞ് നിറുത്തി മാല പൊട്ടിക്കാനും അക്രമിക്കാനും ശ്രമിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് പ്രദേശവാസിക ഓടി എത്തുകയും യുവതിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.
നാട്ടുകാർ വരുന്നത് കണ്ട യുവാക്കൾ ബൈക്കിൽ രക്ഷപെടാൻ ശ്രമിച്ചങ്കിലും ഇവരെ പിടികൂടി. പോലീസിൽ അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ ശാസ്താംകോട്ട പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. രാത്രി വൈകിയും യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്താനോ വിശദാംശങ്ങൾ വെളിപ്പെടുത്താനോ പൊലീസ് തയ്യാറായില്ല.
0 Comments