banner

12 വയസ്സുകാരനെ കൊണ്ട് കൊണ്ട് ബൈക്ക് ഓടിപ്പിച്ചു!, ദ്യശ്യങ്ങൾ പുറത്ത് വന്നതോടെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്, വണ്ടിയുടെ ആർസി സസ്പെൻഡ് ചെയ്തു, പിതാവ് 35000 രൂപ പിഴയൊടുക്കണം

Published from Blogger Prime Android App
സ്വന്തം ലേഖകൻ
മലപ്പുറം : പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെകൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവത്തില്‍ പിതാവിനെതിരെ മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി.വാഹനത്തിൻ്റെ ആർസി ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയും 35000 രൂപ പിഴയും വിധിച്ചു. മഞ്ചേരി കിടങ്ങഴി പുല്ലൂർ സ്വദേശി ആണ് 12 വയസ്സുകാരനെ കൊണ്ട് ബൈക്ക് ഓടിപ്പിച്ചത്.

പ്രായപൂർത്തിയാകാത്ത ലൈസൻസ് ഇല്ലാത്ത കുട്ടിയെക്കൊണ്ട് വാഹനം ഓടിപ്പിച്ചതിനാണ് രക്ഷിതാവിനെതിരെ മോട്ടോർ വാഹന വകുപ്പ് ഇൻഫോസ്മെന്റ് വിഭാഗം നടപടി സ്വീകരിച്ചിരിച്ചത്. വാഹനത്തിൻറെ ആർസി ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്ത നടപടിക്ക് പുറമേ വാഹന ഉടമയ്ക്ക് 5000 രൂപ ഫൈനും,വാഹനം ഓടിച്ച കുട്ടിക്ക് 5000 രൂപ ഫൈനും,വാഹനം നല്‍കിയ ആള്‍ക്കാർ 25000 രൂപ ഫൈനും മോട്ടോർ വാഹന വകുപ്പ് ചുമത്തി. കൂടാതെ പ്രോസിക്യൂഷൻ നടപടികള്‍ക്ക് കൈമാറുന്ന കേസില്‍ ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടിവരും.

കുട്ടിയുടെ പിതാവ് രണ്ടുമാസം മുൻപാണ് തൃശൂർ സ്വദേശിയില്‍ നിന്ന് വാഹനം വാങ്ങിയത്. വാങ്ങിയശേഷം ഓണർഷിപ്പ് മാറ്റിയിട്ടില്ല. അതുകൊണ്ട് തന്നെ വാഹനം ഇപ്പോള്‍ തൃശൂർ സ്വദേശിയുടേതാണ്. അതിനാല്‍ ഏറെ പണിപ്പെട്ടു നടത്തിയ അന്വേഷണത്തിനൊടുവിലാണ് വാഹനം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മുതിർന്നയാളെ പുറകിലിരുത്തി കുട്ടി വണ്ടിയോടിച്ച വാർത്ത ദൃശ്യങ്ങള്‍ സഹിതം പുറത്തുവിട്ടത്.

Post a Comment

0 Comments