banner

കനത്ത ചൂടിനിടെ കേരളക്കരയ്ക്ക് ആശ്വാസം!, ഇന്നലെ പെയ്ത മഴയ്ക്ക് പിന്നാലെ ഈ മാസം ആദ്യവാരം 12 ജില്ലകളില്‍ വരെ മഴ ഉറപ്പാണെന്ന് പ്രവചനം, നൊമ്പരമായി കൊല്ലത്തെ മരണം

Published from Blogger Prime Android App
തിരുവനന്തപുരം : കത്തുന്ന വെയിലിന് ആശ്വാസമായി മെയ് മാസത്തിലെ ആദ്യ ദിനങ്ങളില്‍ കേരളത്തിലെ 12 ജില്ലകളില്‍ വരെ മഴ ഉറപ്പാണെന്ന് പ്രവചനം. ഇന്നലെ ലഭിച്ച ശക്തമായ വേനല്‍മഴ പോലെ മെയ് മാസത്തിലെ ആദ്യ ദിനങ്ങളിലും കേരളത്തിന് ആശ്വാസമായി  മഴ പെയ്യുമെന്നാണ് കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. മെയ് 4 വരെയുള്ള അറിയിപ്പ് പ്രകാരം 12 ജില്ലകളില്‍ മഴ ലഭിക്കും. ഇന്ന് കണ്ണൂരും കാസർകോടും ഒഴികെയുള്ള ജില്ലകളിലെല്ലാം മഴ സാധ്യതയുണ്ട്. അതേസമയം ഇന്നലെ തിരുവനന്തപുരവും കൊല്ലവുമടക്കമുള്ള തെക്കൻ ജില്ലകളില്‍ കാര്യമായ മഴ ലഭിച്ചിരുന്നു. 

കൊല്ലം ജില്ലയിലാകെ ശക്തമായ വേനല്‍ മഴയാണ് ഇന്നലെ അനുഭവപ്പെട്ടത്. ജില്ലയിലെ എല്ലാ മേഖലകളിലും ഇടിമിന്നലോട് കൂടിയ മഴ ഇന്നലെ വൈകിട്ടോടെ ലഭിച്ചു. അപകടം വിതച്ച ഇടിമിന്നലില്‍ ഒരാള്‍ മരണപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലം ചിറ്റുമല ഓണമ്പലത്താണ് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചത്. ഓണംബലം സെന്‍റ് മേരിസ് കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരൻ തുളസീധരൻ പിള്ള (65) ആണ് മരിച്ചത്. കിഴക്കേക്കല്ലട മുട്ടം ഓടവിള ചരുവില്‍ വീട്ടില്‍ പ്രസന്നകുമാരി (54) ക്കാണ് പരിക്കേറ്റത്.

Post a Comment

0 Comments