banner

15 വയസ്സുകാരിയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു!, രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ്, സംഭവം അമേഠിയിൽ


സ്വന്തം ലേഖകൻ
അമേഠിയിലെ ഒരു ഗ്രാമത്തില്‍ പതിനഞ്ച് വയസ്സുള്ള പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. മെയ് 19 ന് അര്‍ദ്ധ രാത്രിയോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. മകളെ മൂന്ന് പേര്‍ വയലിലേക്ക് വിളിച്ചുവരുത്തി കൂട്ടബലാത്സംഗത്തിനിരയാകുകയായിരുന്നു എന്നാണ് ഇരയുടെ അമ്മ പരാതിയില്‍ പറഞ്ഞതെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ഹരേന്ദ്ര കുമാര്‍ പറഞ്ഞു.

ഇരയുടെ അമ്മ പരാതിയുടെ അടിസ്ഥാനത്തില്‍ മുകേഷ് വര്‍മ, അഖിലേഷ് വര്‍മ, സന്ദീപ് എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 376 (ബലാത്സംഗം), കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരം പൊലീസ് കേസെടുത്തു. പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, സംഭവത്തെക്കുറിച്ച് ചോദ്യം ചെയ്തു വരുകയാണെന്നും പൊലീസ് പറഞ്ഞു.

Post a Comment

0 Comments