banner

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുതടങ്കലിലാക്കി പീഡിപ്പിച്ചു!, സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് പരിശോധന, 18 കാരൻ പിടിയിൽ

Published from Blogger Prime Android App
തിരുവനന്തപുരം : പൂന്തുറയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ പരുത്തിക്കുഴി സ്വദേശി ആഷിക്കിനെ(18) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രതി വീട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയായിരുന്നതായി പോലീസ് പറഞ്ഞു.

സമീപവാസികളായിരുന്നു വിവരം പൂന്തുറ പോലീസില്‍ അറിയിച്ചത്. ഇതേത്തുടര്‍ന്ന് പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയെ വീട്ടില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പുന്തുറ സിഐ സന്തോഷിന്‍റെ നേതൃത്വത്തില്‍ എസ്ഐ അഭിലാഷും സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments