banner

ബാഴ്സ തോറ്റു!, ജിറോണക്ക് എതിരായ ബാഴ്സയുടെ തോൽവി 2-നെതിരെ 4-ഗോളുകൾക്ക്, ലീഗിൽ റയൽ കാദിസിനെ വീഴ്ത്തിയത് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക്, നാലു മത്സരങ്ങൾ ശേഷിക്കെ കിരീടം ഉറപ്പിച്ച് റയൽ മാഡ്രിഡ്

Published from Blogger Prime Android App
റയൽ മാഡ്രിഡ് ലാലിഗ കിരീടം സ്വന്തമാക്കി. ഇന്ന് ജിറോണക്ക് എതിരായ മത്സരത്തിൽ ബാഴ്സലോണ പരാജയപ്പെട്ടതോടെയാണ് റയൽ മാഡ്രിഡ് ചാമ്പ്യന്മാരായത്. ഇന്ന് ബാഴ്സലോണ തോറ്റതോടെ ഇനി ബാഴ്സലോണക്ക് റയലിനെ മറികടക്കാൻ ആകില്ല എന്ന് ഉറപ്പായി. നാലു മത്സരങ്ങൾ ലീഗിൽ ബാക്കി നിൽക്കെ ആണ് റയൽ മാഡ്രിഡ് കിരീടം ഉറപ്പിച്ചത്.

ജിറോണ ഇന്ന് അവരുടെ ഹോം ഗ്രൗണ്ടിൽ വെച്ച് 4-2ന്റെ വിജയമാണ് നേടിയത്. ആദ്യ പകുതിൽ 2-1ന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചായിരുന്നു ജിറോണ 4-2ന്റെ ജയം നേടിയത്. ഇന്ന് നേരത്തെ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് കാദിസിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. റയൽ മാഡ്രിഡിന് 34 മത്സരങ്ങളിൽ നിന്ന് 87 പോയിന്റാണ് ഉള്ളത്. ബാഴ്സലോണക്ക് 34 മത്സരങ്ങളിൽ നിന്ന് 73 പോയിന്റും ജിറോണക്ക് 74 പോയിന്റും. ജിറോണക്ക് ഇനി പരമാവധി 86 പോയിന്റിലും ബാഴ്സലോണക്ക് പരമാവധി 85 പോയിന്റിലും മാത്രമെ എത്താൻ ആവുകയുള്ളൂ.

റയൽ മാഡ്രിഡിന് ഇത് 36ആം ലാലിഗ കിരീടമാണ്. ഏറ്റവും കൂടുതൽ ലാലിഗ കിരീടം നേടിയ ക്ലബ് റയൽ മാഡ്രിഡ് ആണ്.

അതേ സമയം ഇന്നലെ നടന്ന ലാലിഗയിലെ മത്സരത്തിൽ കാദിസിനെ നേരിട്ട റയൽ മാഡ്രിഡ് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്.  ഇന്നലെ ബെർണബെയുവിൽ നടന്ന മത്സരത്തിൽ ബ്രാഹിം ഡിയസിന്റെ ഒരു കിടിലൻ സ്ട്രൈക്ക് ആണ് റയൽ മാഡ്രിഡിന് ലീഡ് നൽകിയത്. 51ആം മിനിട്ടിലായിരുന്നു ഡിയസിന്റെ ഗോൾ. പിന്നീട് സമ്പായി എത്തിയ ജൂഡ് ബെല്ലിങ്ഹാം 68ആ. മിനുട്ടിൽ ലീഡ് ഇരട്ടിയാക്കി. ബ്രാഹിം ഡിയസ് ആയിരുന്നു ഈ ഗോൾ ഒരുക്കിയത്. മത്സരത്തിന്റെ അവസാനം ഹിസേലുവിലൂടെ മൂന്നാം ഗോൾ കൂടെ നേടിയതോടെ റയൽ വിജയം ഉറപ്പിച്ചു. 

Post a Comment

0 Comments