banner

നിർത്താതെ അടിച്ച് ആർസിബി!, ഗുജറാത്ത് ടൈറ്റൻസിന് എതിരെ നാലു വിക്കറ്റിന്റെ തകർപ്പൻ വിജയം, ഗുജറാത്തിന്റെ ബാറ്റർമാർക്ക് 'അടിയിൽ' നിരാശ

Published from Blogger Prime Android App
ഗുജറാത്ത് ടൈറ്റൻസിന് എതിരെ നാലു വിക്കറ്റിന്റെ തകർപ്പൻ വിജയവുമായി ആർസിബി. 148 എന്ന വിജയലക്ഷ്യം തേടിയിറങ്ങിയ ആർസിബി വെറും പതിനൊന്ന് ഓവറിലേക്ക് ലക്ഷ്യത്തിലെത്തി. തുടക്കത്തിൽ തന്നെ തകർപ്പൻ അടി കാഴ്ചവച്ച ഫാഫ് ഡുപ്ലസിസ് ആണ് ആർസിബിയുടെ വിജയത്തിന് കരുത്തായത്. ഫാഫ് 23 പന്തിൽ നിന്ന് 64 ആണ് അടിച്ചത്. 3 സിക്സും 10 ഫോറും ഡുപ്ലസിസ് അടിച്ചു.

വിരാട് കോലിയും ആർ സി ബിക്ക് ആയി മികച്ച പ്രകടനം കാഴ്ചവച്ചു. 27 പന്തിൽ 42 റൺസ് എടുക്കാൻ വിരാട് കോലിക്കായി. 4 സിക്സും 2 ഫോറും കോഹ്ലി അടിച്ചു. പ്ലേ ഓഫ് പ്രതീക്ഷ വിദൂരത്ത് ആണെങ്കിലും ഈ വിജയം ബെംഗളൂരുവിന് അവരുടെ റൺ ഉയർത്താൻ സഹായകമാകും. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഗുജറാത്തിന് 20 ഓവറിൽ 147 റൺസ് എടുക്കാൻ മാത്രമേ ആയുള്ളൂ. മികച്ച തുടക്കമാണ് ആർ സി ബിക്ക് ഇന്ന് ബൗൾ കൊണ്ട് ലഭിച്ചത്. ആദ്യ 6 ഓവറിൽ 23 റൺസ് മാത്രം വിട്ടുകൊടുത്ത ആർ സി ബി ബൗളർമാർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

ഗുജറാത്തിന്റെ മുൻനിര ബാറ്റർമാർ എല്ലാം ഇന്ന് പരാജയപ്പെട്ടു. സാഹ 1 റൺ, ഗിൽ 2 റൺ, സായി സുദർശൻ 6 റൺസ്, എന്നിവരാണ് തുടക്കത്തിൽ തന്നെ പുറത്തായത്/ 30 റൺസ് എടുത്ത മില്ലര് 37 റൺസ് എടുത്ത ഷാരൂഖാൻ എന്നിവർ പൊരുതി നോക്കിയത് വകിയ തകർച്ചയിൽ നിന്ന് ഗുജറാത്തിനെ രക്ഷിച്ചു. അവസാനം രാഹുൽ തവാത്തിയയും റാഷിദ് ഖാനും കൂടി ആണ് 140 എന്ന കടമ്പ കടത്തിയത്. തെവാതിയ 35 റൺസും റാഷിദ് 19 റൺസും എടുത്തു. ഗുജറാത്തിനായി മുഹമ്മദ് സിറാജ്, യാഷ് ദയാൽ, വിജയ് കുമാർ എന്നിവർ രണ്ട് വിക്കറ്റും വീതവും കാമറൂൺ ഗ്രീൻ, കരൺ ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

Post a Comment

0 Comments