
പെരിനാട് : കോട്ടയ്ക്കകം കലാവേദിയുടെ 'സർഗ്ഗകേളി 2024' സമാപിച്ചു. ഇന്ന് വൈകിട്ട് അഞ്ചിന് കലാവേദി നഗറിൽ നടന്ന സമാപന സമ്മേളനം ലൈബ്രറി കൗൺസിൽ കൊല്ലം ജില്ലാ പ്രസിഡൻറ് കെ ബി മുരളീ കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ അറിവും കലാവാസനയും ഉത്തേജിപ്പിക്കുക എന്ന ഉദ്ദേശത്തോടെ വിവിധ പരിപാടികളുമായി സംഘടിപ്പിച്ച ഒന്നരമാസം നീണ്ട അവധിക്കാല ക്യാമ്പിനാണ് ഇന്ന് തിരശ്ശീല വീണത്.
വൈകിട്ട് ഏഴു മണിമുതൽ നടന്ന വിവിധ കലാപരിപാടികളിൽ റിഥം സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസ്, ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ തുടങ്ങിയവർ നിറഞ്ഞാടി. സമ്മേളനത്തിലും കുട്ടികളുടെ പരിപാടി കാണാനുമായി രക്ഷിതാക്കൾ ഉൾപ്പെടെ നിരവധി ആളുകളാണ് കലാവേദി നഗറിൽ ഒത്തുകൂടിയത്. സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ പങ്കെടുത്ത പരിപാടിയ്ക്ക് ഗ്രന്ഥശാല സെക്രട്ടറി ആർ.ബാലമുരളി, കലാവേദി സെക്രട്ടറി പി.വി. വിമൽ കുമാർ, വനിതാരംഗം സെക്രട്ടറി എൽ.മായ, കോഡിനേറ്റർ എസ്.ഷെമി തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments