banner

പിന്നാലെ വരുന്ന വണ്ടികൾക്ക് വഴി കൊടുക്കാതെ വിവാഹസംഘത്തിന്റെ യാത്ര!, കാർ യാത്രികർ ചോദ്യം ചെയ്തതോടെ നടുറോഡിൽ പൊരിഞ്ഞ തല്ല്, കലികയറി നാട്ടുകാർ ഇടപെട്ടു, 20 മിനിറ്റോളം നടുറോഡിലുണ്ടായ കൂട്ടത്തല്ല് തീർത്തത് പൊലീസെത്തി

Published from Blogger Prime Android App
ആലപ്പുഴ : വിവാഹസംഘവും യാത്രക്കാരായ യുവാക്കളും നടുറോഡില്‍ ഏറ്റുമുട്ടി. നവദമ്പതികളെ ഓവർടേക്ക് ചെയ്യുന്നതും തുടർന്ന് കൂട്ടത്തല്ലും നടക്കുന്ന ‘അടി’ സിനിമയെ വെല്ലുന്ന രംഗങ്ങളാണ് ആലപ്പുഴ നൂറനാടിനടുത്തുള്ള ചാരുംമൂട്ടില്‍ കഴിഞ്ഞ ദിവസം നടന്നത്. വിവാഹസംഘവും യുവാക്കളുമായുള്ള ഏറ്റുമുട്ടലില്‍ നാട്ടുകാർ കൂടെ ചേർന്നതോടെ വലിയ സംഘർഷത്തില്‍ കലാശിക്കുകയായിരുന്നു.

ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ചാരുംമൂട്ടില്‍ നടന്ന കല്യാണത്തിന് ശേഷം വിവാഹസംഘം വീട്ടിലേക്ക് തിരിച്ചത്. ഹോണടിച്ചും ലൈറ്റ് ഇട്ടും ആഘോഷപൂർവമായിരുന്നു യാത്ര. വഴി കൊടുക്കാതെയുള്ള വിവാഹസംഘത്തിന്റെ യാത്ര പിന്നാലെ ഉണ്ടായിരുന്ന മറ്റൊരു കാറിലെ യാത്രക്കാർ ചോദ്യം ചെയ്തു.

പിന്നാലെ വാക്കുതർക്കമുണ്ടായി. ഇത് മൂർച്ഛിക്കുകയും വഴക്ക് അടിയില്‍ കലാശിക്കുകയുമായിരുന്നു. ഒടുവില്‍ 20 മിനിറ്റോളം നടുറോഡിലുണ്ടായ കൂട്ടത്തല്ല് പൊലീസെത്തിയാണ് അവസാനിപ്പിച്ചത്. മുഖത്തും കൈയ്ക്കും പരിക്കേറ്റ നാലുപേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Post a Comment

0 Comments