സ്വന്തം ലേഖകൻ
തിരുവനന്തപുരം : കനത്ത ചൂടില്‍ വൈദ്യുതി ഉപഭോഗം ക്രമാതീതമായി വർദ്ധിച്ചതോടെ ലോഡ് ഷെഡ്ഡിംഡ് അടക്കമുള്ള കാര്യങ്ങള്‍ ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതലയോഗം ചേരും.
രാവിലെ 11 മണിക്ക് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുന്നത്.
വൈദ്യുതി ഉപഭോഗം അമിതമായതോടെ സംസ്ഥാനത്തെമ്ബാടും ഓട്ടോമാറ്റിക് ലോഡ് ഷെഡ്ഡിംഗ് വ്യാപകമാണ്.
ഈ പശ്ചാത്തലത്തില്‍ ഔദ്യോഗികമായി ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്താനുള്ള ആലോചനയിലാണ് സർക്കാർ. വിതരണ സംവിധാനത്തിന്റെ പരിധിക്കപ്പുറം ഉപഭോഗം ഉണ്ടായാല്‍ ഗ്രിഡുകളില്‍ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണ സംവിധാനത്തിലൂടെയാണ് ഓട്ടോമാറ്റിക് ലോഡ് ഷെഡ്ഡിംഗ് സംഭവിക്കുന്നത്.
സാങ്കേതികമായി അഞ്ചു മിനിട്ട് കഴിഞ്ഞ് ഫീഡറുകള്‍ ചാർജ് ചെയ്യാൻ കഴിയുമെങ്കിലും അത് എവിടെയാണ് സംഭവിച്ചതെന്ന് കണ്ടെത്തി വൈദ്യുതി പുനഃസ്ഥാപിക്കാൻ അര മണിക്കൂറെങ്കിലും വേണ്ടിവരും.
.jpg)
0 Comments