
ലണ്ടൻ : യുകെയിലെ ഡെർബിയ്ക്ക് അടുത്ത് മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു. ബർട്ടൻ ഓണ്‍ ട്രെന്‍റിലെ ജോർജ് വറീത്, റോസിലി ജോർജ് ദമ്ബതികളുടെ മകള്‍ ജെറീന ജോർജ് (25) മരിച്ചത്. ശനിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം.
ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണതെന്നാണ് പ്രാഥമിക നിഗമനം. നോട്ടിങ്ഹാമില്‍ ചാർട്ടേഡ് അക്കൗണ്ടന്‍റായി ജോലി ചെയ്തു വരികയായിരുന്നു ജെറീന. ജോർജ്, റോസിലി ദമ്ബതികളുടെ ഇളയ മകളായിരുന്നു ജെറീന. സംസ്കാരം പിന്നീട് അറിയിക്കുമെന്ന് ബന്ധുമിത്രാദികൾ.
0 Comments