
തിരുവനന്തപുരം : മാസപ്പടി കേസില്‍ മാത്യു കുഴല്‍നാടൻ എംഎല്‍എയുടെ ഹർജി കോടതി തള്ളി. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണം എന്നായിരുന്നു ആവശ്യം. തിരുവനന്തരപുരം വിജിലൻസ് കോടതിയാണ് വിധി പറഞ്ഞത്.
സിഎംആർഎല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണല്‍ ഖനനത്തിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നല്‍കിയെന്നാണ് ഹർജിക്കാരൻ്റെ ആരോപണം. സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം നല്‍കിയതിന് തെളിവുകള്‍ ഹാജരാക്കാൻ മാത്യുകുഴല്‍ നാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
ചില രേഖകള്‍ കുഴല്‍നാടൻ്റെ അഭിഭാഷകൻ ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ രേഖളിലൊന്നും സർക്കാർ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലൻസും വാദിച്ചു.
0 Comments