banner

കെഎസ് ഹരിഹരന്റെ വീടിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ സംഭവം!, കണ്ടാലറിയുന്ന മൂന്ന് പേർക്കെതിരെ പോലീസ് കേസ്, അന്വേഷണം റോന്തു ചുറ്റിയവരിലേക്കോ?

Published from Blogger Prime Android App
സ്വന്തം ലേഖകൻ 
കോഴിക്കോട് : ആർഎംപി നേതാവ് കെഎസ് ​ഹരിഹരന്റെ വീടിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ്. കണ്ടാലറിയുന്ന മൂന്ന് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അതിനിടെ സ്ഫോടനം നടന്ന സ്ഥലം ബോംബ് സ്ക്വാഡ് സന്ദർശിച്ചു. സാമ്പിൾ ശേഖരിച്ച് വിശദ പരിശോധനയ്ക്ക് അയച്ചു. മാരക സ്ഫോടക വസ്തുക്കളല്ല ഉപയോ​ഗിച്ചത് എന്നാണ് പ്രാഥമിക നി​ഗമനം. 

ഇന്നലെ രാത്രി 8.15യോടെയാണ് വീടിനു നേരെ ആക്രമണമുണ്ടായത്. സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേർക്ക് സ്‌ഫോടക വസ്തു എറിയുകയായിരുന്നു. വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിനെ തുടർന്ന് ഹരിഹരനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു വീടിനു നേരെ ആക്രമണം. 

വൈകീട്ട് മുതൽ ഒരു സംഘം വീടിന്റെ സമീപ പ്രദേശത്ത് റോന്തു ചുറ്റുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് ഹരിഹരൻ വ്യക്തമാക്കി. വീടിന്റെ ചുറ്റുമതിലിൽ തട്ടി പൊട്ടിയതിനാൽ വൻ അപകടം ഒഴിവായി. ഇവയുടെ അവശിഷ്ടങ്ങൾ ഇതേ സംഘം എത്തി വാരിക്കൊണ്ട് പോയതായും ഹരിഹരൻ പറഞ്ഞു.

Post a Comment

0 Comments